Latest News
Loading...

വാര്‍ഡിലെ എല്ലാ വീടുകളിലും പ്രതിരോധമെത്തിച്ച് വാര്‍ഡ് മെംബര്‍



കോവിഡും പകര്‍ച്ചപ്പനികളും പടരുന്ന കാലത്ത് പ്രതിരോധ മരുന്നുകളുമായി വാര്‍ഡിലെ എല്ലാ വീടുകളും കയറിയിറങ്ങി പഞ്ചായത്ത് അംഗം. പൂഞ്ഞാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡ് നെടുംതാനം വാര്‍ഡ് അംഗം ഓള്‍വിന്‍ കെ തോമസാണ് കോവിഡിന് എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്നും കൊതുകിനെ തുരത്താനുള്ള ആയുര്‍വേദ മരുന്നും വീടുകളിലെത്തിച്ചത്. 

വാര്‍ഡില്‍ 18-ഓളം പേര്‍ക്ക് വരെ ഒരു ഘട്ടത്തില്‍ കോവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് ഓള്‍വിന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഹോമിയോ പ്രതിരോധ മരുന്ന് വാങ്ങി വീടുകളിലെത്തിക്കാനുള്ള യജ്ഞം തുടങ്ങിയത്. മാസ്‌കും ഗ്‌ളൗസും ഷീല്‍ഡും ധരിച്ച് വീടുകളിലെത്തി കോവിഡ് മാമദണ്ഡങ്ങള്‍ പ്രകാരമാണ് മരുന്ന് വീട്ടുകാര്‍ക്ക് കൈമാറിയത്. കനത്ത മഴയെയും അവഗണിച്ച് 3 ദിവസം കൊണ്ട് 230 വീടുകളിലാണ് മരുന്നുകളെത്തിച്ചത്. 

ഡെങ്കിപ്പനി പടരാനുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് ഡ്രൈഡേ ആചരിക്കുകയാണ്. പ്രതിരോധം വീട്ടില്‍ നിന്ന് ആരംഭം എന്നാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. ഈ സാഹചര്യത്തില്‍ കൊതുകിനെ തുരത്താനുള്ള ആയര്‍വേദ പൊടിയും വാര്‍ഡിലെ എല്ലാ വീടുകളിലും എത്തിക്കഴിഞ്ഞു.

Post a Comment

0 Comments