Latest News
Loading...

ലോക് ഡൗൺ കാലത്തെ വാടക ഇളവ് നൽകുന്നതിനും നടപടികൾ സ്വീകരിക്കണം - പ്രതിപക്ഷ നേതാവ് .



ലോക്ഡൗൺ ആയതിനാൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നും സി.എഫ്.എൽ, എൽ.ഇ.ഡി, സോഡിയം ലാംമ്പ് എന്നിവ റിപ്പയർ ചെയ്യുന്ന കോൺട്രാക്ടർക്ക് പാസ്സ് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് നഗരസഭയിലെ വിവിധ പ്രദ്ദേശങ്ങളിലെ കേടായ വഴിവിളക്കകൾ തെളിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു.

വാടക, കറൻ്റ് ചാർജ്, ജോലിക്കാർക്ക് ശമ്പളം മറ്റ് ചിലവുകൾ എന്നിവയ്ക്ക് പോംവഴിയില്ലാതെ ജീവിത ചിലവിനു പോലും നിവൃത്തിയില്ലാതെ വരുമാനം നിലച്ച കച്ചവടക്കാർക്ക് ലോക്ഡൗൺ കാലത്തെ വാടക ഇളവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച നിവേദനം പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരക്ക് നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജോയി എബ്രാഹവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Post a Comment

0 Comments