Latest News
Loading...

പാലാ കരൂര്‍ മേഖലയില്‍ കൊടുംകാറ്റ്. വ്യാപകനാശം.

പാലായുടെ വിവിധ മേഖലകളില്‍ ഉണ്ടായ ശക്തമായ കാറ്റിലും ചുഴലിക്കാറ്റിലും വന്‍ നാശം. പടിഞ്ഞാറ്റിന്‍കര, പാളയം മേഖലയില്‍ കാറ്റ് വന്‍ നാശം സൃഷ്ടിച്ചു. നിരവധി വന്‍മരങ്ങള്‍ നിലംപൊത്തി. റബ്ബര്‍ മരങ്ങളും മറ്റും കടപുഴകി. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു. 

പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ നാശം വിതച്ചാണ് ചുഴലിക്കാറ്റ് കടന്നു പോയത്. വാഴ, തെങ്ങ്, ആഞ്ഞിലി, പ്ലാവ് ഉള്‍പ്പെടെയുള്ളവ പിഴുതെറിയപ്പെട്ടു. ഒട്ടേറെ വീടുകള്‍ക്കു മുകളില്‍ മരങ്ങള്‍ വീണു കിടക്കുകയാണ്.

വള്ളിച്ചിറയില്‍ വന്‍ വൃക്ഷങ്ങള്‍ കടപുഴകി വീണു പാലാ വൈക്കം റൂട്ടില്‍ ഗതാഗതം നിലച്ചു. ഫയര്‍ഫോഴ്‌സ്, വൈദ്യുതി വകുപ്പ് ഉദ്യോസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ശക്തമായ കാറ്റില്‍ മേലമ്പാറ ഭാഗത്തും കനത്ത നാശം സംഭവിച്ചു. നിരവധി വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായി. വൃക്ഷങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം വിഛേദിച്ചിക്കപ്പെട്ടു.

നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളൂ.

Post a Comment

0 Comments