Latest News
Loading...

കൊഴുവനാൽ പഞ്ചായത്തിന് പൾസ് ഓക്‌സിമീറ്ററുകൾ നൽകി ജോസ് കെ മാണി

കോവിഡ് രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ 25 പൾസ് ഓക്സിമീറ്ററുകൾ കൊഴുവനാൽ പഞ്ചായത്തിന് കൈമാറി ജോസ് കെ മാണി. കേരളാ കോൺഗ്രസ് എം കൊഴുവനാൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജിന് ജോസ് കെ മാണി ഉപകരണങ്ങൾ കൈമാറി. 

വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഓക്സിജൻ നില പരിശോധിക്കാനുള്ളതാണ് പൾസ് ഓക്സിമീറ്ററുകൾ. മണ്ഡലം പ്രസിഡന്റ്‌ അഡ്വ. ജയ്‌മോൻ പരിപ്പീറ്റത്തോട്ട്, വർക്കിംഗ്‌ പ്രസിഡന്റ്‌ സാജൻ മണിയങ്ങാട്ട് , സിപിഎം ജില്ലാ കമ്മിറ്റി അംഗം ശ്രീ. ആർ ടി മധുസൂദനൻ ,കൊഴുവനാൽ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ. P. A.തോമസ് പൊന്നുംപുരയിടം, LDF കൺവീനർ ടി. ർ. വേണുഗോപാൽ, സി. പി. എം ലോക്കൽ സെക്രട്ടറി സെന്നി തകിടിപ്പുറം, സി. പി.ഐ ലോക്കൽ സെക്രട്ടറി അജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത്‌ സെക്രട്ടറി ലിജോ ജോബ്, വാർഡ് പ്രസിഡന്റ്‌മാർ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments