Latest News
Loading...

പൊതിച്ചോറും വെള്ളവും വിതരണം തുടരുന്നു

ലോക് ഡൗൺ തുടങ്ങിയ അന്നു മുതൽ പാലാ കുരുശുപള്ളി കവല, ഗവ: ആശുപത്രി ,കടപ്പാട്ടൂർ അമ്പല പരിസരം തുടങ്ങി വിവിധ പ്രദേശങ്ങളിൽ പാലാ ജനമൈത്രി പോലീസും, സൻമനസ് കൂട്ടായ്മയും മറ്റു സുമനസുകളും പൊതിച്ചോറും വെള്ളവും വിതരണം ചെയ്തു വരുന്നു. ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ,സന്തോഷ് മരിയസദനം, ജനമൈത്രി പോലീസ് ഓഫീസർമാരായ സുദേവ്, പ്രഭു, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, സന്മനസ് ജോർജ്, ജോഷി, റൻസോയി, തുടങ്ങിയവർ പങ്കാളികളായി.

Post a Comment

0 Comments