Latest News
Loading...

സൗജന്യ ഭക്ഷണ വിതരണത്തിൽ പങ്കാളിയായി കെ എസ് ഇ ബി ഉദ്യോഗസ്ഥനും

ഈരാറ്റുപേട്ട : ഡി വൈ എഫ് ഐ യുടെ സന്നദ്ധ സേന വിഭാഗമായ യൂത്ത് ബ്രിഗേഡിന്റെ സൗജന്യ ഭക്ഷണ വിതരണത്തിൽ പങ്കാളിയായി കെ എസ് ഇ ബി ഉദ്യോഗസ്ഥനും.കെ എസ് ഇ ബി ഈരാറ്റുപേട്ട സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഇഞ്ചിനിയർ ബാബാബുജാനാണ് ഈരാറ്റുപേട്ടയിലെ തെരുവിൽ കഴിയുന്നവർക്കും കോവിഡ് ബാധിതർക്കും, നിരീക്ഷണത്തിലുള്ളവർക്കും യൂത്ത് ബ്രിഗേഡിന്റെ ഭാഗമായി ഭക്ഷണം നൽകിയത്. 

ഭക്ഷണ വിതരണത്തിനായി വിവിധ സംഘടനാകളുടെയും വ്യക്തികളുടെയും സഹായം സ്വീകരിക്കുന്നുണ്ടെന്ന് അറിഞ്ഞ അദ്ദേഹം യൂത്ത് ബ്രിഗേഡ് ഭാരവാഹികളെ ചെന്ന് കണ്ടു വിവരം അറിയിക്കുകയായിരിന്നു. തിങ്കളാഴ്ച ഉച്ചക്കുള്ള ഭക്ഷണം ഭാരവാഹികളെ ഏല്പിച്ചത്തിനൊപ്പം ഭക്ഷണം വിതരണത്തിലും പങ്കളിയായിട്ടാണ് അദ്ദേഹം തിരികെ മടങ്ങിയത്. സിപിഐഎം ലോക്കൽ സെക്രട്ടറി കെ എം ബഷീർ, വി പി അബ്ദുൽ സലാം, ഡി വൈ എഫ് ഐ മേഖല ഭാരവാഹികൾ തുടിയവർ പങ്കെടുത്തു.

തുടർച്ചയായ 12ആം ദിവസമാണ് സൗജന്യ ഭക്ഷണം വിതരണം ചെയുന്നതെന്നും ലോക് ഡൗൺ പിൻവലിക്കുന്നവരെ ഭക്ഷണം വിതരണം ചെയ്യുമെന്നും, അതിനായി സഹായിച്ച കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ബാബുജാൻ സാറിന് നന്ദി പറയുന്നതയും യൂത്ത് ബ്രിഗേഡിന്റെ ഈരാറ്റുപേട്ട മുൻസിപ്പൽ ക്യാപ്റ്റൻ പി എ ഷെമീർ പുളിക്കചാലിൽ അറിയിച്ചു. കൂടാതെ കോവിഡ് പോസിറ്റീവ് ആയവർക്കും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും വീടുകളിലെത്തി ചികിത്സ സേവനങ്ങൾ സൗജന്യമായി നൽകുന്നത് ആരംഭിച്ചെന്നും ഷെമീർ അറിയിച്ചു.

Post a Comment

0 Comments