Latest News
Loading...

ദുരിതബാധിതരെ സഹായിക്കേണ്ടത് സമൂഹത്തിൻ്റെ കടമ: മാണി സി കാപ്പൻ

കൊഴുവനാൽ: കോവിഡ് മഹാമാരിയെത്തുടർന്ന് പ്രതിസന്ധിയിലായ ആളുകളെ സഹായിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ പറഞ്ഞു. കൊഴുവനാലിൽ സൗജന്യ ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസി പൊയ്കയിൽ, പഞ്ചായത്ത് മെമ്പർമാരായ മെർളിൻ ജെയിംസ്, ആലീസ് ജോയി മറ്റത്തിൽ, ആനീസ് കുര്യൻ, ജോർജ്കുട്ടി ചൂരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments