Latest News
Loading...

മഴ തുടരുമ്പോള്‍ പാലായില്‍ ആശങ്ക

ശക്തമായ മഴ തുടരുമ്പോള്‍ പാലായിലും ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലും ആശങ്ക വര്‍ധിക്കുന്നു. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഇന്നലെ ഉണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. പാലായില്‍ റോഡ് നിരപ്പിന് ആറടിയോളം താഴ്ചയിലാണ് ജലനിരപ്പ്. 

നിലവില്‍ പ്രളയഭീഷണിയില്ലെങ്കിലും മഴ തുടരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. മലയോരമേഖലകളില്‍ മഴ ശക്തമാവുകയും ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ പാലാ അടക്കം വെള്ളപ്പൊക്ക ഭീഷണിയിലേയ്ക്ക് മാറും. 

ടൗഡേ ചുഴലിക്കാറ്റിന്റെ പശ്ചാതത്തലത്തിലുള്ള മഴയും കാറ്റും അടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രളയഭീഷണി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല.

Post a Comment

0 Comments