Latest News
Loading...

സമൂഹ അടുക്കളയ്ക്ക് സഹായമെത്തിച്ച് ഡി വൈ എഫ് ഐ

പൂഞ്ഞാർ : വിശപ്പുരഹിത കേരളം എന്ന ഉദ്ദേശത്തോടു കൂടി സംസ്ഥാന സർക്കാർ ആരംഭിച്ച സാമൂഹിക അടുക്കളയ്ക്ക് സഹായമെതിച്ച് ഡി വൈഎഫ്ഐ. പൂഞ്ഞാർ  ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച സമൂഹ അടുക്കളയ്ക്കാണ് ഡി വൈ എഫ് ഐ പൂഞ്ഞാർ മേഖല കമ്മിറ്റി അരി, പച്ചക്കറി ,പലചരക്ക് മുതലായ ആവിശ്യ സാധനങ്ങൾ കൈമാറിയത് .

 നിയുക്ത പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവിശ്യ സാധനങ്ങൾ കൈമാറികൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു .

കോവിഡ് മഹാമാരിയുടെ കാലത്ത് ഡിവൈഎഫ്ഐ ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മറ്റൊരു യുവജന സംഘടനയിലും കാണുവാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സിപിഐഎം ഏരിയ കമ്മറ്റിയംഗം രമേഷ് ബി വെട്ടിമറ്റം, ലോക്കൽ സെക്രട്ടറി ഷിബു കുമാർ,പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ, ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് മിഥുൻ ബാബു, മേഖല സെക്രട്ടറി സാം മാത്യു, പ്രസിഡന്റ് അഖിലേഷ് ,പഞ്ചായത്ത് മെംബർമ്മാർ, മേഖലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments