Latest News
Loading...

തെക്കേക്കരയും ഈരാറ്റുപേട്ടയും വൈകാതെ അടയ്ക്കും


അധികനിയന്ത്രണം ഏര്‍പ്പെടുത്തിയ ഈരാറ്റുപേട്ട നഗരസഭയുടെയും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിന്റെയും അതിര്‍ത്തികള്‍ അടയ്ക്കുന്നു. ഇന്ന് വൈകുന്നേരത്തിന് മുന്‍പ് അതിര്‍ത്തികള്‍ അടയ്ക്കാണ് തീരുമാനം. ഈരാറ്റുപേട്ടയില്‍ നന്‍മക്കൂട്ടത്തിന്റെ സഹകരണത്തോയാണ് നടപടികൾ.

പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ ഈരാറ്റുപേട്ട പോലീസിന്റെ നേതൃത്വത്തിലാണ് അടയ്ക്കുക. അവശ്യസര്‍വീസുകള്‍ മാത്രമാണ് പഞ്ചായത്തനുള്ളില്‍ പ്രവര്‍ത്തിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് അത്യാലില്‍ അറിയിച്ചു. പുറത്തിറങ്ങുന്നവര്‍ അതിര്‍ത്തികള്‍ കടന്നുപോകാന്‍ കൃത്യമായ കാരണം ബോധിപ്പിക്കണം. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന വിഭാഗങ്ങള്‍ക്ക് മാത്രമാണ് കടന്നുപോകാന്‍ അനുമതിയുണ്ടാവുക. 

ഇന്നലെ വൈകുന്നേരം എത്തിയ ഉത്തരവ് പൊതുജനങ്ങള്‍ക്കിടയിലും അവ്യക്തതകള്‍ക്കിടയാക്കിയിരുന്നു. 40-ഓളം പഞ്ചായത്തുകളിലാണ് അധിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പോലീസും അതാത് തദ്ദേശ സ്ഥാപനവും ചേര്‍ന്നാണ് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണം തീരുമാനിക്കുക. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു കൂടിയതും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവില്ലാത്തതുമായ പഞ്ചായത്തകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. തെക്കേക്കരയില്‍ 170-ഓളം കോവിഡ് രോഗികളാണുള്ളത്. പൂഞ്ഞാര്‍ തെക്കേക്കരയില്‍ ഇന്നലെ 20-ഓളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Post a Comment

0 Comments