Latest News
Loading...

പാലായിൽ കൂടുതൽ ഓക്സിജൻ ലഭ്യമാക്കണം: മാണി സി കാപ്പൻ

പാലാ: പാലാ ജനറൽ ആശുപത്രിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിനുൾപ്പെടെ ആവശ്യമായ ഓക്സിജൻ അടിയന്തിരമായി ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറുമായി ടെലിഫോൺ ചർച്ചയിൽ മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതിൻ്റെ പശ്ചാത്തലത്തിലാണ് മാണി സി കാപ്പൻ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയത്. 

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ പാലാ ജനറൽ ആശുപത്രിയിൽ ഓക്സിജൻ്റെ ആവശ്യം ഏറിയിരിക്കുകയാണ്. ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ആശുപത്രി അധികൃതരുടെ സമയോചിതമായ ഇടപെടലും സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടും കൂടി താല്ക്കാലികമായി ഓക്സിജൻ ക്ഷാമം പരിഹരിക്കപ്പെട്ടുവെങ്കിലും കൂടുതൽ ഓക്സിജൻ അനിവാര്യമാണ്.

 ഓക്സിജൻ ആവശ്യമായ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിനായി ഓക്സിജൻ പ്ലാൻ്റോ യൂണിറ്റോ അടിയന്തിരമായി സ്ഥാപിച്ച് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

Post a Comment

0 Comments