Latest News
Loading...

രാമപുരം കുഞ്ഞച്ചൻ മിഷണറി ഭവന്‍ ഇന്‍സ്റ്റിറ്റ്യൂയൂഷണല്‍ ക്ലസ്റ്റര്‍



കാഞ്ഞിരപ്പള്ളി ഫയര്‍‌സ്റ്റേഷന്‍, രാമപുരത്തെ കുഞ്ഞച്ചന്‍ മിഷനറി സൈക്കോളജിക്കല്‍ റിഹാബിലിറ്റേഷല്‍ സെന്റര്‍ എന്നിവ കോവിഡ് ഇന്‍സ്റ്റിറ്റ്യൂയൂഷണല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ക്ലസ്റ്റര്‍ നിയന്ത്രണ നടപടികള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.


അനാഥ സംരക്ഷണ കേന്ദ്രമായ രാമപുരം കുഞ്ഞച്ചൻ മിഷണറി ഭവനിലെ 58 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. ഇവിടെ ജീവനക്കാർ ഉൾപ്പെടെ നൂറോളം പേരാണുള്ളത്. രോഗം പിടിപെട്ടവരെ മിഷണറി ഭവനിൽ തന്നെ ഒരു ഭാഗത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ഓരോ ദിവസവും തുടർ പരിശോധനകൾ നടത്തുന്നുണ്ട്.

Post a Comment

0 Comments