Latest News
Loading...

പരസ്യബോര്‍ഡ് നശിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി


മീനച്ചില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം പാലാ നഗരത്തില്‍ സ്ഥാപിച്ചിരുന്ന യുഡിഎഫ് പാനലിന്റെ ബോര്‍ഡ് നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഇലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ഇ.ജെ ആഗസ്തി പാലാ ഡിവൈഎസ്പിയ്ക്ക് പരാതി നല്കി. 

പാലാ ടൗണ്‍ഹാളിന് സമീപ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് നശിപ്പിക്കപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.പി ജോസഫിനെതിരെയാണ് പരാതി. പോലീസ് നോക്കിനില്‍ക്കെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ അസഭ്യം പറഞ്ഞതായും അടിവേണ്ടെങ്കില്‍ പൊയ്‌ക്കോണം എന്ന് പറഞ്ഞ് ബോര്‍ഡ് ചവിട്ടി ഒടിച്ചുവെന്നുമാണ് പരാതി.

Post a Comment

0 Comments