Latest News
Loading...

പരീക്ഷ മുടങ്ങാതെയിരിക്കാൻ ഡി.വൈ.എഫ്.ഐ യുടെ സ്നേഹ സഞ്ചാരം


കോവിഡ് പോസിറ്റീവ് ആയതിനാൽ പരീക്ഷ നഷ്ടമാകുമോ എന്ന് ഭയന്ന വിദ്യാർത്ഥിക്ക് സ്നേഹ സഞ്ചാരമൊരുക്കി ഡി.വൈ.എഫ്.ഐ പയ്യാനിത്തോട്ടം യൂണിറ്റ്.  പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പതിമൂന്നാം വാർഡ് പയ്യാനിത്തോട്ടം സദേശിയായ വിദ്യാർത്ഥിക്കാണ് ഡി.വൈ.എഫ്.ഐ സഹായമെത്തിച്ചത്.

രക്ഷിതാക്കൾ മറ്റ് പലരോടും സഹായമഭ്യർഥിച്ചെങ്കിലും എല്ലാവരും കൈമലർത്തുകയാണുണ്ടായത്. തുടർന്ന് DYFI പൂഞ്ഞാർ സൗത്ത് മേഖല കമ്മറ്റിയുമായി ബദ്ധപ്പെടുകയും മേഖല കമ്മറ്റിയുടെ നിർദേശപ്രകാരം
തുടർന്ന് ഡി.വൈ.എഫ്.ഐ നേതാവ് അമൽ ശശീന്ദ്ര, യൂണിറ്റ് സെക്രട്ടറി ജോബിൻസ് സ്കറിയാ, പ്രസിഡൻറ് ശരത് ശശി എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വിദ്യാർത്ഥിയെ പരീക്ഷ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.

Post a Comment

0 Comments