പാലാ ജനറൽ ആശുപത്രി ജംഗ്ഷനിൽ ബസ് കാത്തിരിപ് കേന്ദ്രത്തിനുള്ളിലെ സുരക്ഷാ മറ തകർന്നത് യാത്രകാർക്ക് അപകട ഭീഷണി സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മറ തകർന്നത്.
യാത്രക്കാരുടെ ദേഹത്ത് ഉരസുന്ന വിധത്തിലാക്കിപ്പോൾ ഇരുമ്പ് കൊണ്ടുള്ള വലിയ ഷീറ്റ് നിൽക്കുന്നത്.
ദിവസേന 100 കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് കാത്തിരിപ് കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന ടിൻ ഷീറ്റ് കൊണ്ടുള്ള സുരക്ഷാ മറയാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും തകർന്നത്.
ജനറൽ ആശുപത്രി അങ്കണത്തിൽ നിന്ന് ഒഴുകിയെതുന്ന വെള്ളം ബസ് കാത്തിരിക്കുന്ന യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നതൊഴിവാക്കുകയെന്ന മുഖ്യ ലക്ഷ്യത്തോടെയാണ് ടിൻ ഷീറ്റ് ഉപയോഗിച്ച മറച്ചത്. കാറ്റിൽ ഷിറ്റ് രണ്ടായി മുറിഞ്ഞ് കിടക്കുകയാണ്.
ഷീറ്റിന്റെ മൂർച്ചയുള്ള അഗ്രഭാഗം ദേഹത്ത് കൊണ്ട് പരിക്കേൽക്കാനുള സാധ്യതയും ഉണ്ട്. തകർന്ന ഷീറ്റ് യാത്രക്കാരുടെ ഇരിപ്പടത്തിലേയ്ക് ചാഞ്ഞ് നിൽക്കുകയാണ് . തകർന്ന മറയുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുകയൊ, തകർന്ന ഭാഗം നീക്കം ചെയ്യുകയൊ ചെയ്തില്ലെങ്കിൽ ബസ് കാത്തിരിക്കുന്നവരുടെ സുരക്ഷ അപകടത്തിലാകും.
0 Comments