ഒന്നാമത്തെ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാമത്തെ ഡോസ് ലഭിക്കുന്നതിന് വാക്സിനേഷൻ സെന്ററുകളിലെ തിരക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ ഡോസ് എടുത്ത് നിശ്ചിത ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കുവാൻ സാധിക്കാത്തതുകൊണ്ട് പ്രതിരോധ വാക്സിന്റെ പ്രയോജനം ലഭിക്കാതെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇതിനായി ജില്ലയിൽ രണ്ടാം ഡോസ് വാക്‌സിൻ നൽകുന്നതിന് പ്രത്യേക വാക്സിനേഷൻ സെന്ററുകൾ ബ്ലോക്ക് അടിസ്ഥാനത്തിൽ ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. ഇതോടൊപ്പം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ വാക്സിനേഷൻ സെന്ററായിട്ടുള്ളത് ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം മാത്രമാണ്.
മീനച്ചിൽ താലൂക്കിലെ തന്നെ മറ്റ് രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ മൂന്ന് വീതം വാക്സിനേഷൻ സെന്ററുകൾ ഉള്ളപ്പോൾ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്കും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 8 പഞ്ചായത്തുകൾക്കുമായി ഒറ്റ വാക്സിനേഷൻ സെന്റർ മാത്രമാണുള്ളത്.
അടിയന്തരമായി ഈരാറ്റുപേട്ട പൂഞ്ഞാർ കേന്ദ്രീകരിച്ച് മറ്റൊരു വാക്സിനേഷൻ സെന്റർ കൂടി അനുവദിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടതായും ഷോൺ ജോർജ് അറിയിച്ചു.
0 Comments