ബാങ്ക് തെരഞ്ഞെടുപ്പ് അവസാനനിമിഷം മാറ്റി


കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ പാലാ മീനച്ചില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയിലേയ്ക്ക് ഇന്ന് നടത്താനിരുന്ന തെരഞ്ഞടുപ്പ് മാറ്റിവെച്ചു. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 

കോവിഡ് വ്യാപനം രൂക്ഷമാകുകയും നിയന്ത്രണത്തിനായി സര്‍ക്കാര്‍ വലിയതോതിലുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. ഈ സൈഹചര്യത്തില്‍ മൂവായിരത്തോളം വോട്ടര്‍മാരുള്ള ബാങ്കിന്റെ ഭരണസമിതി തെരഞ്ഞെടുപ്പിനായി വോട്ടര്‍മാര്‍ ഒന്നിച്ചുകൂടുന്നത് സ്ഥിതി വഷളാക്കിയേക്കുമെന്നുള്ള ആശങ്കയെ തുടര്‍ന്നാണ് നടപടി. 

ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേയ്ക്ക് പോയതിന് പിന്നാലെ ബാങ്ക് പ്രസിഡന്റ് ഇ.ജെ ആഗസ്തി ജോസഫ് വിഭാഗത്തിനൊപ്പമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ജോസ് വിഭാഗത്തിലെ 7 പേര്‍ രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.