നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് ജില്ലയിൽ വിജയാഹ്ളാദ പ്രകടനങ്ങള്‍ നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.
കോവിഡ് വ്യാപന സാഹചര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥനത്തിലാണ് നടപടി.
വിജയിക്കുന്ന സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ വരണാധികാരികളുടെ പക്കല്‍നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ എത്തുമ്പോള്‍ രണ്ടു പേരില്‍ കൂടുതല്‍ ഒപ്പമുണ്ടാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
0 Comments