Latest News
Loading...

54 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി 20നു മുകളില്‍

ഏപ്രില്‍ 19 മുതല്‍ 25 വരെ കോട്ടയം ജില്ലയില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായ 58176 പേരില്‍ 13822 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇക്കാലയളവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.34 ആണ്. 

ആകെ 71 ഗ്രാമപഞ്ചായത്തുകളും ആറു മുനിസിപ്പാലിറ്റികളും ഉള്ള ജില്ലയില്‍ 54 തദ്ദേശ സ്ഥാപനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്. കോവിഡ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ ഒരു മേഖലയിലും പോസിറ്റിവിറ്റി 11 ശതമാനത്തില്‍ കൂടിയിരുന്നില്ല. 

വൈക്കം താലൂക്കിലെ ചെമ്പ് ഗ്രാമപഞ്ചായത്തിലാണ് പോസിറ്റിവിറ്റി ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്- 56.26 ശതമാനം. മൂന്നു പഞ്ചായത്തുകളില്‍ ടിപിആര്‍ 40നും 50നും ഇടയിലാണ്. മറവന്തുരുത്ത്(45.5), തലയാഴം(45.3), ഉദയനാപുരം(41.99) എന്നിവയാണ് ഈ പഞ്ചായത്തുകള്‍. 

മറവന്തുരുത്തിൽ പരിശോധനയ്ക്ക് വിധേയരായ 389 പേരിൽ 177 പേരും തലയാഴത്ത് 331 ൽ 150 പേരും ഉദയനാപുരത്ത് 624 ൽ 262 പേരും രോഗബാധിതരാണെന്ന് കണ്ടെത്തി. 

കുമരകം, മീനടം, ടിവിപുരം, കൂരോപ്പട, പാമ്പാടി, ആർപ്പൂക്കര, വാകത്താനം, വെളളൂർ, വാഴപ്പള്ളി, മാടപ്പള്ളി എന്നീ പത്ത് പഞ്ചായത്തുകളില്‍ പോസിറ്റിവിറ്റി 30നും 40നും ഇടയിലാണ്. 40 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് 20നും 30നും ഇടയിലാണ്.

Post a Comment

0 Comments