വാക്‌സിനേഷന്‍ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. 18 വയസ്സിനുമുകളിലുള്ളവര്‍ക്ക് കൊവിന്‍ പ്ലാറ്റ്‌ഫോമിലൂടെയും ആരോഗ്യ സേതു ആപ്പിലൂടെയും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. വെകിട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ:
1 ആദ്യം കോവിന്‍ വെബ്‌സൈറ്റിലേക്ക് പോകുക. രജിസ്റ്റര്‍ എന്നോ സൈന്‍ ഇന്‍ എന്നോ കാണിക്കുന്നിടത്തു ക്ലിക്ക് ചെയ്യുക.
2 നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുക, അതിനു ശേഷം ഗെറ്റ് ഒടിപി (Get OTP) എന്നയിടത്ത് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫോണില്‍ ഒരു ഒടിപി എത്തിയാല്‍, സൈറ്റില്‍ നല്‍കി വീണ്ടും ക്ലിക്ക് ചെയ്യുക.
3 വാക്‌സിന്‍ രജിസ്‌ട്രേഷന്‍ പേജില്‍, ഫോട്ടോ ഐഡി , പേര്, ലിംഗം , ജനിച്ച വര്‍ഷം എന്നിവ ഉള്‍പ്പെടെ എല്ലാ വിശദാംശങ്ങളും നല്‍കുക. തുടര്‍ന്ന് രജിസ്റ്റര്‍ എന്നയിടത്ത് ക്ലിക്ക് ചെയ്യുക.
4 രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, ഒരു കൂടിക്കാഴ്ച ക്രമീകരിക്കാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും, രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ പേരിന് അടുത്തുള്ള ഷെഡ്യൂളില്‍ ക്ലിക്ക് ചെയ്യുക.
5 നിങ്ങളുടെ പിന്‍ കോഡ് നല്‍കി സെര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക. പിന്‍ കോഡിലെ കേന്ദ്രങ്ങള്‍ നിങ്ങള്‍ക്ക് ദൃശ്യമാകും. തീയതിയും സമയവും തിരഞ്ഞെടുത്ത് സ്ഥിരീകരിക്കാനായി വീണ്ടും ക്ലിക്ക് ചെയ്യുക.
6 ഒരു തവണ ലോഗിന്‍ ചെയ്യുന്നതിലൂടെ നാല് അംഗങ്ങളെ വരെ നിങ്ങള്‍ക്ക് ചേര്‍ക്കാന്‍ കഴിയും.
ആരോഗ്യ സേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ:
1 ആരോഗ്യ സേതു അപ്ലിക്കേഷനിലേക്ക് പോകുക. ഹോം സ്‌ക്രീനിലെ കോവിന്‍ ടാബില്‍ ക്ലിക്കുചെയ്യുക.
2 വാക്‌സിനേഷന്‍ രജിസ്‌ട്രേഷനില്‍ ക്ലിക്ക് ചെയ്യുക. ഫോണ്‍ നമ്പര്‍ നല്‍കുക. ഒടിപി നല്‍കുക
3 വെരിഫൈ എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക. ഇത് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ പേജിലേക്ക് നയിക്കും. ശേഷം ‘കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷനായുള്ള അതേ പ്രക്രിയ’ പാലിക്കുക.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ആശങ്കപ്പെടുത്തുന്ന വിധത്തില്‍ ഉയരവെയാണ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും മെയ് 1 മുതല്‍ പ്രതിരോധ കുത്തിവയ്പ്പിന് അര്‍ഹതയുണ്ട്. നിലവില്‍ 45 വയസ്സിന് മുകളിലുള്ള പൗരന്മാര്‍ക്ക് മാത്രമാണ് വാക്‌സിന്‍ എടുക്കാന്‍ അനുമതിയുള്ളത്. ആശുപത്രികളിലേക്ക് പോകുന്നതിനും അവരുടെ ആദ്യ ഷോട്ട് ലഭിക്കുന്നതിനും മുമ്പ് ഉപയോക്താക്കള്‍ വാക്‌സിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
0 Comments