Latest News
Loading...

പാലാ ജനറൽ ആശുപത്രിയിൽ 10 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്.

പാലാ ജനറൽ ആശുപത്രിയിലെ 10 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിതീകരിച്ചതും നേരിട്ട് ഇടപെട്ട 7 പേർ കോറന്റയ്നിൽ പ്രവേശിക്കുകയും ചെയ്യേണ്ടി വന്നിരിക്കുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഇതിനിടെ ആന്റി ജൻ കിറ്റിനും, ആർ.ടി.പി.സി.ആർ ടെസ്റ്റിനായുള്ള വി.ടി.എം നും കുറവ് ഉണ്ടായിരിക്കുകയുമാണ്.

വോട്ടെണ്ണലുമായി ബന്ധപ്പെട്ടവർക്ക് വെള്ളിയാഴ്ച എങ്കിലും ആർടി പി സി ആർ ടെസ്റ്റ് ചെയ്യണ്ടതുമുണ്ട്: ആശുപത്രിൽ രോഗികൾ നിറഞ്ഞതോടെ മറ്റ് രോഗികൾക്ക് അഡ്മിററാകാനാവാത്ത സ്ഥിതിവിശേഷം നിലനിൽക്കുന്നതിനാൽ നഗരസഭ പ്രദേശത്തെ പ്രത്യേക നിരീക്ഷണം ആവശ്യമുള്ള രോഗികൾക്കായി ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റെർ കൂടി ആരംഭിക്കുവാൻ നഗരസഭ ആരോഗ്യ വിഭാഗവും നടപടി സ്വീകരിച്ചു വരുന്നു.

കേന്ദ്ര സർക്കാരിന്റെ പുതിയ നയം അനുസരിച്ച് ആശുപത്രികൾക്ക് നേരിട്ട് ഓക്സിജൻ ശേഖരിക്കുവാൻ നൽകിയിരിക്കുന്ന അനുമതി വളരെ സഹായകരമാകുമെന്ന് കരുതുന്നു. ഓക്സിജൻ വിതരണത്തിന് കരാർ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിന് പുറമെ നേരിട്ടുള്ള സംഭരണം കൂടി സാദ്ധ്യമാകുന്ന പക്ഷം കൂടുതൽ ഓക്സിജൻ സംഭരിക്കുവാനാകും എന്ന് അധികൃതർ കരുതുന്നു. എന്നാൽ ഇതിനായുള്ള ടാങ്കുകളുടെയും സിലിണ്ടറുകളുടെയും ലഭ്യതക്കുറവ് തടസ്സമാകുമെന്നാണ് അറിയുന്നത്.
അഡ്മിറ്റയിരിക്കുന്ന രോഗികൾക്ക് കുറ്റമറ്റ രോഗീപരിചരണം ഉറപ്പുവരുത്തുവാൻ ജനറൽ ആശുപത്രി അധികൃതർ കിണഞ്ഞു ശ്രമിക്കുകയാണ്.

 ഉയർന്ന അളവിൽ ഓക്സിജൻ ആവശ്യമുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുകയും ഓക്സിജൻ സിലിണ്ടറുകൾ നിറച്ച് കിട്ടുന്നതിനായുള്ള താമസവും മൂലം പ്രതിസന്ധിയിലായ പാലാ ജനറൽ ആശുപത്രിയ്ക്ക് നൂററി ഇരുപത് സിലിണ്ടറുകൾക്ക്‌ തുല്ല്യമായ സംഭരണ ശേഷിയുള്ള വലിയ തരം ഓക്സിജൻ ടാങ്ക് വാങ്ങുന്നതിനുള്ള നടപടി ആരംഭിച്ചു.ഇതിനുള്ള ശുപാർശകത്ത് ജില്ലാ ആരോഗ്യ വിഭാഗത്തിന് ആശുപത്രി അധികൃതർ കൈമാറി.

ഇന്ന് വൈകുന്നേരം 49 സിലിണ്ടർ കൂടി ലഭിക്കും. പതിനഞ്ച് സിലിണ്ടർ മാത്രമാണ് സ്റ്റോക്ക് ഉള്ളത്.
ഇതോടൊപ്പം കേ ന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആശുപത്രികൾക്കായുള്ള ഓക്സിജൻ ജന റേറ്റിംഗ് പ്ലാന്റ് അനുവദിച്ചു കിട്ടുന്നതിനായി തോമസ് ചാഴികാടൻ എം.പി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും സംസ്ഥാന ആരോഗ്യ സെക്രട്ടറിക്കും കത്ത് നൽകി. ഇതിനായി സംസ്ഥാന സർക്കാർ ശുപാർശ ആവശ്യമാണ്. ഇതു സംബന്ധിച്ച് ഇന്ന് ആശുപത്രി മനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും കമ്മിറ്റി അംഗം ജയ്സൺമാന്തോട്ടവും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിലും തോമസ് ചാഴികാടനുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.

 രാമപുരം ഗവ: ആശുപത്രിക്കും പ്രത്യേക പ്ലാന്റിനായി ശുപാർശ ചെയ്തതായി തോമസ് ചാഴികാടൻ അറിയിച്ചു. ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
പാലാ ജനറൽ ആശുപത്രിയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികൾ 50 സിലിണ്ടറുകൾ ലഭ്യമാക്കിയിരുന്നു.



Post a Comment

0 Comments