Latest News
Loading...

ആവേശം വാനോളം ഉയർത്തി യുവജന റാലി


ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയുടെ മണ്ണിൽ ആവേശം വാനോളം ഉയർത്തി യുവജന റാലി. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ വികസന മുരടിപ്പിനും നെറികേടിന്റെ രാഷ്ട്രീയത്തിനുമെതിരെയും എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിനെ വിജയിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും എൽ ഡി വൈ എഫിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.

പൂഞ്ഞാർ തെക്കേക്കരയിൽ നിന്നും ആരംഭിച്ച റാലി ഈരാറ്റുപേട്ടയിൽ സമാപിച്ചു. ആറര കിലോമീറ്ററോളം കാൽ നടയായി നടത്തിയ റാലിയിൽ ആയിരകണക്കിന് യുവതി യുവാക്കൾ പങ്കെടുത്തു. പൂഞ്ഞാർ തെക്കേക്കരയിൽ നിന്നാരംഭിച്ചു യുവജന റാലി കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ്ങ് കമ്മറ്റി അംഗം ജോർജ്ജ്കുട്ടി അഗസ്തി ഉദ്ഘാടനം ചെയ്തു.



ഈരാറ്റുപേട്ടയിൽ സെൻട്രൽ ജങ്ക്ഷനിൽ നടത്തിയ സമാപന യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്തു.യോഗത്തിന് എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി പി എസ് രതീഷ് അധ്യക്ഷതയും ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി ബി ഫൈസൽ സ്വാഗതവും.കെ എസ് സി സംസ്ഥാന പ്രസിഡന്റ്‌ അബേഷ് അലോഷ്യസ്നന്ദിയും പറഞ്ഞു.


എ ഐ എസ് എഫ് ദേശിയ വൈസ് പ്രസിഡന്റ്‌ ശോഭേഷ് സുധാകരൻ, സിപിഐഎം ജില്ലാ കമിറ്റി അംഗം ജോയ് ജോർജ്,രമ മോഹൻ, സിപിഐ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ, അഡ്വ.പി.എസ് സുനിൽ, എൽ ഡി വൈ എഫ് നേതാക്കന്മാരായ അജ്മൽ പി.മുഹമ്മദ്, ഷബീബ് ഖാൻ , അൻഷാദ് പ്ലാമൂട്ടിൽ, നവാസ് പുത്തൻപുരയ്ക്കൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Post a Comment

0 Comments