മിനർവ്വ മോഹൻ ബി ജെ പി യിൽ ചേർന്നു

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം പ്രവർത്തകയും എസ് എൻ ഡി പി വനിതാ സംഘം മീനച്ചിൽ താലൂക് ചെയർ പെഴ്സണുമായ പൂഞ്ഞാർ തെക്കേക്കര വേലമ്പറമ്പിൽ മിനർവ്വ മോഹൻ ബി ജെ പി അംഗത്വമെടുത്തു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ കോട്ടയം ജില്ലാ സമാപന സമ്മേളനത്തിൽ വച്ചു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നാണ് മിനർവ്വ ബി ജെ പി അംഗത്വംഎടുത്തത്. അംഗത്വം എടുത്ത മിനർവ്വ മോഹനനെ കേന്ദ്രമന്ത്രി പൂമാലയും ഷാളും അണിയിച്ചു സ്വീകരിച്ചു.