Latest News
Loading...

ടോമി കല്ലാനിയുടെ വാഹനപര്യടനം പൂഞ്ഞാര്‍ തീക്കോയി പഞ്ചായത്തുകളില്‍

മലയോര മേഖലകളുടെ വികസനം യാഥാര്‍ത്ഥ്യമാക്കുമെന്ന് അഡ്വ. ടോമി കല്ലാനി പറഞ്ഞു. പഞ്ചായത്ത് തല വാഹന പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിക്കടവില്‍ നിന്നാരംഭിച്ച വാഹന പര്യടനം പനച്ചികപ്പാറയില്‍ സമാപിച്ചു.

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം കൈ ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ ലഭിച്ചതിന്റെ ആവേശത്തിലാണ് പൂഞ്ഞാര്‍ മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. പ്രചരണ പരിപാടികളിലും ഈ ആവേശം പ്രകടമാണ്. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും കല്ലാനിയുടെ വരവ് കാത്ത് നിരവധിയാളുകളും എത്തിയിരുന്നു. 



തിക്കോയി പഞ്ചായത്തിലെ വഴിക്കടവില്‍ നിന്നുമാണ് വാഹനപര്യടനം ആരംഭിച്ചത്. വാഗമണ്‍ റോഡുള്‍പ്പെടെ മലയോര മേഖലയുടെ വികസനമാണ് ലക്ഷ്യമെന്ന് കല്ലാനി പറഞ്ഞു. 

ജോയി എബ്രാഹം പര്യടനം ഉദ്ഘാടനം ചെയ്തു. തിക്കോയി, പൂഞ്ഞാര്‍ ഗ്രാമഞ്ചായത്തുകളിലൂടെയായിരുന്നു പര്യടനം. പൂഞ്ഞാര്‍ പഞ്ചായത്തിലെ പനച്ചികപ്പാറയില്‍ വാഹ പര്യടനം സാമാപിച്ചു. 

പി.എച്ച് നൗഷാദ്, അഡ്വ. ജോമോന്‍ ഐക്കര, തോമസ് കല്ലാടന്‍, മജു പുളിക്കന്‍, ടോമി മാടപ്പള്ളി , കെ.സി ജയിംസ്, കവിത, മാഗി , പയസ് കവളം മാക്കല്‍ തുടങ്ങിയവര്‍ തിക്കോയി പഞ്ചായത്തിലെ പര്യടന പരിപാടിക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments