Latest News
Loading...

ജനങ്ങൾക്ക് അവശ്യമായതെല്ലാം എൽ.ഡി.എഫ് ഉറപ്പാക്കും. ജോസ്.കെ.മാണി


തലനാട്: ജനക്ഷേമം ഉറപ്പു വരുത്തിക്കൊണ്ടുള്ള നയമാണ് എൽ.ഡി.എഫിനുള്ളതെന്നും അടിസ്ഥാന സൗകര്യ വികസനവും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സാമ്പത്തിക സുരക്ഷ, കർഷക ക്ഷേമം എന്നിവയ്ക്കായുള്ള സമഗ്ര കരുതലുമാണ് എൽ.ഡി.എഫിന്റെ ലക്ഷ്യമെന്നും ജോസ് കെ.മാണി പറഞ്ഞു.

പാലാ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലുമായി എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയം വികസന സന്ദേശ പദയാത്ര പരിപാടികളുടെ തലനാട്ടിൽ നടന്ന സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സൗകര്യങ്ങൾ ലഭ്യമാക്കി മലയോരത്തും ജനവാസം സുരക്ഷിതമായ രീതിയിൽ സാദ്ധ്യമാക്കുന്ന വികസനo ഉറപ്പു വരുത്തുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. 

പ്രാദേശിക വരുമാനം വർദ്ധിപ്പിക്കുന്നതിന് ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും ഇതിനായി ചർച്ചകൾ നടത്തുമെന്നും ജോസ്.കെ.മാണി അറിയിച്ചു.

Post a Comment

0 Comments