തലനാട്ടിൽ മുദ്രാവാക്യവുമായി ജോസ് കെ.മാണിയുടെ ജനകീയം പദയാത്രതലനാട്: മീനച്ചിൽ താലൂക്കിലെ തലനാട് മലയോര പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം "ഉറപ്പാണ് എൽ.ഡി.എഫ് "സന്ദേശവുമായി ജോസ്.കെ.മാണിയുടെ ജനകീയം വികസന പദയാത്രയും കോർണർ യോഗങ്ങളും നടന്നു.
തലനാട്ടിലെത്തിയ ജാഥാ ക്യാപ്റ്റൻ ജോസ്.കെ - മണിയെ പഞ്ചായത്ത് പ്രസിഡണ്ട് രജനി സുധാകരന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു.
മേസ്തിരിപ്പടി, ചാമപ്പാറ, വെള്ളാനി, മേലടുക്കം, ഇലവും പാറ എന്നിവിടങ്ങളിൽ കോർണർ യോഗങ്ങൾ നടന്നു. കോർണർ യോഗo പി.എസ്.ബാബു ഉദ്ഘാടനം ചെയ്തു. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.വൈകുന്നേരം പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നും ബാലവാടിയിലേക്ക് പദയാത്ര നടത്തി .റോബിൻ തോമസ്, സോളി ഷാജി, വത്സമ്മ ഗോപിനാഥൻ, ഷാമില, സോളി ബിനേഷ്, ആശാ റിജു, രാഗിണി ശിവരാമൻ, ഷെമീല ഹനീഫ എന്നിവർ നേതൃത്വം നൽകി.

സമാപന സമ്മേളനം കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു.എം.ജി.ശേഖരൻ അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.ലോപ്പസ് മാത്യു, ബെന്നി മൈലാടൂർ, ജോസ് കുറ്റിയാനിമറ്റം, പീറ്റർ പന്തലാനി, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൻ, ജോണി ആലാനി, വൈ.എ.സലിം അഡ്വ.തോമസ് മാത്യു എന്നിവർ പ്രസംഗി ച്ചു.