Latest News
Loading...

ജോസ്.കെ.മാണിയുടെ പര്യടനത്തിന് ആവേശകരമായ തുടക്കം.

പാലാ: ആയിരങ്ങളെ അണിനിരത്തി ജനകീയം പദയാത്രയും മണ്ഡലം ബൂത്ത് നേതൃയോഗങ്ങൾക്കും കൺവൻഷനുകൾക്കും ഒന്നാം ഘട്ട ഭവന സന്ദർശനങ്ങൾക്കും എൽ.ഡി.എഫ് ക്യാപ്റ്റന്റെ പാലാ യോഗത്തിനും ശേഷം പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണി നടത്തുന്ന പഞ്ചായത്ത് വാർഡ് ,ബൂത്ത് പര്യടന പരിപാടിക്ക് ആവേശകരമായ തുടക്കം.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പാലാമണ്ഡലത്തിൽ ലഭിച്ച 10000-ൽ പരം വോട്ടിന്റെ ലീഡ് 25000 ലേക്ക് ഉയർത്തുന്നതിനായുള്ള പ്രചാരണ പരിപാടിയാണ് എൽ.ഡി.എഫിന്റെ പര്യടന പരിപാടി.
രണ്ട് തവണ പാർലമെന്റ് അംഗം എന്ന നിലയിലും രാജ്യസഭ അംഗം എന്ന നിലയിലും പാലാ മേഖലയിൽ നടത്തി പൂർത്തിയാക്കിയ വികസനത്തിന്റെ നേർക്കാഴ്ചകളും സാമൂഹിക ഇടപെടലുകളും വിവരിച്ചുകൊണ്ടും എൽ.ഡി.എഫ് പ്രകടനപത്രികയും വിവരിച്ചുകൊണ്ടാണ് ജോസ്.കെ.മാണിയുടെ പര്യടനം

 ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയുടെ വഞ്ചനയും ചതിയും വാഗ്ദാന ലംഘനങ്ങളുമെല്ലാം ഇടതു മുന്നണി നേതാക്കൾ വോട്ടർമാരോട് വിവരിക്കുന്നു. രാവിലെ മീനച്ചിൽ പഞ്ചായത്തിലെ പാറപ്പള്ളിയിൽ നിന്നുമാണ് തുറന്ന ജീപ്പിൽ പര്യടനം ആരംഭിച്ചത്.നൂറു കണക്കിന് പേർ കോർണർ യോഗങ്ങൾക്ക് എത്തി. മീനച്ചിൽ പഞ്ചായത്തിലെ 20-ൽ പരം കേന്ദ്രങ്ങളിലായിരുന്നു പര്യടനം .

Post a Comment

0 Comments