Latest News
Loading...

ഇനി മല്‍സരിക്കാനില്ലെന്ന് പി.സി ജോര്‍ജ്ജ്



ഈ പാവം ഇനി മല്‍സരിച്ചേക്കില്ലെന്ന് പി.സി ജോര്‍ജ്ജ്. അവസാനഒരു വട്ടം കൂടി മല്‍സരിക്കാനൊരുങ്ങുന്ന തന്നെ എന്തിന് ഉപദ്രവിക്കണം. ഇനി ഒട്ട് മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. ഒരു മുന്നണിയുടേയും ഭാഗമാകണോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ.



 ആരുടേയും പിന്തുണ സ്വീകരിക്കും. യുഡിഎഫ് നേതാക്കള്‍ കുഴപ്പക്കാരാണ്, അനുയായികള്‍ നല്ലവരാണ്. തനിക്ക് കെ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്നും പി സി ജോര്‍ജ് പറഞ്ഞു.


സുരേന്ദ്രന്‍ ആചാര സംരക്ഷണത്തിനായി ശബരിമല സമരത്തിന് മുന്നില്‍ നിന്നു. മാന്യതയും മര്യാദയും കൊണ്ടാണ് സുരേന്ദ്രന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ കൊടുത്തത്. മൂന്നാം തീയതി മുന്നണി പ്രവേശം സംബന്ധിച്ച്‌ അന്തിമ തീരുമാനം പറയുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

Post a Comment

0 Comments