Latest News
Loading...

എൽ ഡി എഫിനെ വഞ്ചിച്ച കാപ്പൻ കനത്ത വില നൽകേണ്ടി വരും; കെ എസ് രാജു


രാമപുരം: എൽ ഡി എഫ് മുന്നണിയെ വഞ്ചിച്ച മാണി സി കാപ്പൻ കനത്ത വില നൽകേണ്ടിവരുമെന്ന് എൽ ഡി എഫ് രാമപുരം പഞ്ചായത്ത് കമ്മിറ്റി കൺവീനർ കെ എസ് രാജു പറഞ്ഞു. ഈ മുന്നണി വിട്ടു പോയിട്ടുള്ളവരുടെ ഇപ്പോഴത്തെ അവസ്ഥ കാപ്പനും ഓർക്കുന്നത് നന്നായിരിക്കും. എൽ ഡി എഫ് വിട്ട് യു ഡി എഫിലേയ്ക്കുപോയ മാണി സി കാപ്പൻ എൽ ഡി എഫ് നേടിക്കൊടുത്ത എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് രാമപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയ്ക്ക് ശേഷം രാമപുരം മാർക്കറ്റ് ജംഗ്ഷനിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 



സി പി ഐ - എം ലോക്കൽ സെക്രട്ടറി എം റ്റി ജാന്റീഷ് അദ്ധ്യക്ഷത വഹിച്ചു. ബൈജു ജോൺ പുതിയിടത്തുചാലിൽ, വി ജി വിജയകുമാർ, എം ആർ രാജു, എം എ ജോസ്, ബെന്നി ആനത്താറ, ജോഷി ഏറത്ത്, എൻ ആർ വിഷ്ണു, അലക്സി തെങ്ങുംപിള്ളിക്കുന്നേൽ, എൻ കെ സുകുമാരൻ, ജോണി കെ എ, പ്രദീപ് മുതലശ്ശേരിൽ, വി ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു.

Post a Comment

0 Comments