പൂവരണി സഹകരണബാങ്ക് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ശനിയാഴ്ചപൂവരണി സര്‍വ്വീസ് സഹകരണ ബാങ്ക് സപ്തതിയോടനുബന്ധിച്ച് നടപ്പാക്കിയ കെ.എം മാണി സ്മാരക ഭവനപദ്ധതിയുടെ താക്കോല്‍ദാനം ശനിയാഴ്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി താക്കോല്‍ദാനം നിര്‍വ്വഹിക്കും.

10 വീടുകളാണ് കെ.എം മാണി സ്മാരക ഭവന പദ്ധതിയില്‍ പെടുത്തി ബാങ്ക് നിര്‍മ്മിച്ച് നല്‍കിയത്. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ 3 സെന്റ് സ്ഥലമെങ്കിലും സ്വന്തമായുള്ള ഭവന രഹിതരെയാണ് സൗജന്യ ഭവന നിര്‍മ്മാണ പദ്ധതിക്ക് തിരത്തെടുത്തത്.

സഹകരണ വകുപ്പിന്റെ കെയര്‍ ഹോം മാതൃകയില്‍ 500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് നിര്‍മ്മിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വീട് കൈമാറുന്നത്. പദ്ധതി നടത്തിപ്പിനായി 2018-19 വര്‍ഷത്തില്‍ അംഗങ്ങള്‍ക്ക് 25 ല്‍ നിന്നും 10 ശതമാനം ലാഭവിഹിതമാത്രമാണ് കൊടുത്തത്.ഇതിലൂടെ 47 ലക്ഷം രൂപാ കണ്ടെത്തിയാണ് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയാക്കിയത്. പൂവരണി എസ്.എച്ച് പാരീഷ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ബാങ്ക് പ്രസിഡന്റ് പ്രൊഫസര്‍ എംഎം എബ്രാഹം, എം ബിനോയികുമാര്‍, ജോയി കുഴിപ്പാല, എന്‍ പ്രദീപ് കുമാര്‍, ഫിലിപ് കുഴികുളം, ജോണ്‍സണ്‍ പുളിക്കല്‍, ജോസ് ടോം, ഡാര്‍ലിംഗ് ചെറിയാന്‍ വിവിധ സഹകരണ സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.