കോ ഓപ്പറെറ്റീവ് എംപ്ലോയീസ് യൂണിയൻ പൂഞ്ഞാർ ഏരിയാ സമ്മേളനം

ഈരാറ്റുപേട്ട : കേരള കോ ഓപ്പറെറ്റീവ് എംപ്ലോയീസ് യൂണിയൻ പൂഞ്ഞാർ ഏരിയാ സമ്മേളനം നടത്തി. സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന സമ്മേളനം സി ഐ റ്റി യു ജില്ലാ വൈസ് പ്രസിഡന്റ് ജോയ് ജോർജ് ഉദഘാടനം ചെയ്തു. ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി റ്റി എസ് സിജു, തലനാട് സഹകരണ ബാങ്ക് പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് എന്നിവർ സംസാരിച്ചു. 

 സെക്രട്ടറി പ്രമോദ് കുമാർ പി ജി പ്രവർത്തന റിപ്പോർട്ടും, ജില്ലാ പ്രസിഡന്റ് കെ പ്രശാന്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് എ എസ് മുഹമ്മദ് ഷാഫി അധ്യക്ഷ്യതയും, ജോയിന്റ് സെക്രട്ടറി പി കെ ബാബു സ്വാഗതവും,ബിബിൻ സെബാസ്റ്റിയൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : പ്രസിഡന്റ്‌: എ എസ് മുഹമ്മദ് ഷാഫി, സെക്രട്ടറി:പ്രമോദ് കുമാർ പി ജി.