Latest News
Loading...

അര്‍ണബ് ഗോസ്വാമിയെ തുറുങ്കിലടക്കുക: എസ്ഡിപിഐ

കോട്ടയം - രാജ്യസുരക്ഷാ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ‍അര്ണബ് ഗോസ്വാമിയെ തുറുങ്കിലടക്കണമെന്ന് എസ്ഡിപിഐ സംസ്ഥന ഖജാൽജി അജ്മൽ ഇസ്മയിൽ പറഞ്ഞു. അർണബ് ഗോസ്വാമിയെ തുറങ്കിലടക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോട്ടയത്ത് നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ബാലക്കോട്ട് വ്യോമാക്രമണമടക്കം രാജ്യസുരക്ഷയെ ബാധിക്കുന്ന നിർണ്ണായക വിവരങ്ങളാണ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ സിഇഒ പാർഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്സപ്പ് സന്ദേശത്തിൽ പറഞ്ഞിട്ടുള്ളത്. ബിജെപി സർക്കാരിൻ്റെ ഏതു വൃത്തികേടിനെയും ന്യായീകരിക്കുന്ന അർണബ് കടുത്ത രാജ്യദ്രോഹിയാണ്. ബിജെപിയുടെ മിത്രമായതുകൊണ്ടാണ് അർണബിനെ കേന്ദ്ര സർക്കാർ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിസ്ക്വയറിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം .ടൗൺ ചുറ്റി തിരുനക്കര ബസ് സ്റ്റാൻഡിന് സമീപം സമാപിച്ചു. ജില്ലാ പ്രസിഡൻ്റ് യു.നവാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസൻ, ജില്ലാ സെക്രട്ടറി മുഹമ്മദ് സാലി, ഖജാൻജി മുഹമ്മദ് സിയാദ്, മണ്ഡലം പ്രസിഡൻ്റുമാരായ അനസ് സംക്രാന്തി, നൗഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments