Latest News
Loading...

പാലായില്‍ സ്വകാര്യസ്ഥാപനത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. പ്രതി പിടിയിൽ


സ്വകാര്യ പണമിടപാട് സ്ഥാപനമായ മിനി മുത്തൂറ്റ് നിധി ലിമിറ്റഡിന്റെ പാലാ ശാഖയില്‍ ഒരു കോടിയലധികം രൂപ തട്ടിച്ച കേസില്‍ ശാഖാ മാനേജര്‍ അറസ്റ്റിലായി. ഒളിവിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി വലിയപറമ്പില്‍ അരുണ്‍ സെബാസ്റ്റ്യനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പത്തോളം ബ്രാഞ്ചുകളുടെ സോണല്‍ ഹെഡ് കൂടിയായിരുന്നു അരുണ്‍. 

സ്വര്‍ണപ്പണയത്തിന്‍മേലാണ് നാളുകള്‍ നീണ്ട വന്‍ സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയത്. ശാഖയിലെ 2 ജീവനക്കാരുടെ സഹായത്തോടെയാണ് അരുണ്‍ തിരിമറി നടത്തിയത്. ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് സ്ഥാപനത്തിന്റെ പരിശോധനകള്‍ അധികം ഇല്ലാതിരുന്നത് മുതലെടുത്തായിരുന്നു തട്ടിപ്പ്. 

സ്വര്‍ണം പണയം വയ്ക്കാനെത്തുന്നവര്‍ക്ക് കൃത്യമായി തുക നല്കിയശേഷം, ലഭിച്ച സ്വര്‍ണത്തിന്റെ അളവ് കൂട്ടിക്കാണിച്ച് അതിനുള്ള തുക എഴുതിയെടുക്കുന്നതായിരുന്നു തട്ടിപ്പ് രീതി. സ്വര്‍മം പൊതിയുന്ന കവറുകല്‍ എണ്ണംകൂട്ടിയും അളവ് കൂട്ടിക്കാണിച്ചിരുന്നു. ഇടപാടുകാര്‍ നല്‍കുന്ന ഐഡികാര്‍ഡുപയോഗിച്ച് പുതിയ പണയവും എടുത്തതായി പോലീസ് പറഞ്ഞു. 

കമ്പനി അധികൃതര്‍ നടത്തിയ ഓഡിറ്റിംഗിലാണ് പാകപ്പിഴകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ ഓഡിറ്റിംഗില്‍ ഒരുകോടിയിലധികം രൂപയുടെ തിരിമറി കണ്ടെത്തി. തുടര്‍ന്ന് അധികൃതര്‍ പാലാ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ അരുണിനെ പാലാ ഡിവൈഎസ്പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. 

പാലാ ഡിവൈഎസ്പി സാജു വര്‍ഗീസ്, സി.ഐ അനൂപ് ജോസ്, എസ്.ഐ തോമസ്, എഎസ്‌ഐ ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, സിപിഒമാരായ ഗോപകുമാര്‍, ജോജി എന്നിവര്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments