Latest News
Loading...

അൽമനാർ സ്കൂൾ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രാൻഡ്പേരൻസ് മീറ്റ് സംഘടിപ്പിച്ചു



ഈരാറ്റുപേട്ട അൽ മനാർ സീനിയർ സെക്കൻഡറി സ്കൂൾ മുപ്പത്തിരണ്ടാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗ്രാൻഡ് പേരൻസ് ഡേ സംഘടിപ്പിച്ചു. അൽമനാർ സ്കൂളിലെയും ഹെവൻസ് ഖുർആനിൽ സ്കൂളിലെയും മുഴുവൻ വിദ്യാർത്ഥികളുടെയും ഗ്രാൻഡ് പേരൻസ് നെ പങ്കെടുപ്പിച്ചു കൊണ്ടാണ് വിപുലമായ ഗ്രാൻഡ് പാരൻസ് മീറ്റ് സംഘടിപ്പിച്ചത്. മീറ്റിൽ പങ്കെടുക്കാനെത്തുന്ന രക്ഷകർത്താക്കൾക്ക്  സൗജന്യ മെഡിക്കൽ പരിശോധനയും ഡോക്ടറുടെ സേവനവും ഉൾപടെ വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരുന്നത്  ഒരുക്കിയിരുന്നു. ഏറ്റവും മുതിർന്ന   ഗ്രാന്റ്പേർന്റിനെയും ഏറ്റവും കൂടുതൽ പേരകുട്ടികൾ ഉള്ള ഗ്രാന്റ്പേർന്റിനെയും മീറ്റിംഗില് ആദരിച്ചു.

രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങ് ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ ശ്രീ വി എം സിറാജ് ഉദ്ഘാടനം നിർവഹിച്ചു. ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇതിൽ അൽ മനാർ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അയ്യൂബ് മൂവക്കൻ സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഹക്കീം പുതുപ്പറമ്പിൽ, ഹെവൻസ് പിടിഎ പ്രസിഡണ്ട് ശിഹാബ് പാറയിൽ, ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് സെക്രട്ടറി സക്കീർ കുറുക്കഞ്ചേരി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് മുഹമ്മദ് ഇബ്രാഹിം വൈസ് പ്രിൻസിപ്പാൾ മിനി അജയ് തുടങ്ങിയവർ പങ്കെടുത്തു