Latest News
Loading...

ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമായി.



ഈരാറ്റുപേട്ട റോട്ടറി ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ ചടങ്ങിനോടനുബന്ധിച്ച് ഈ വർഷത്തെ ഡിസ്ട്രിക്റ്റ് പ്രോജക്ടായ 'ഉദയകിരൺ 3' പദ്ധതിയുടെ ഭാഗമായി ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ഈരാറ്റുപേട്ട റോട്ടറി ക്ലബ്ബും സംയുക്തമായി നടപ്പാക്കുന്ന നിർധനരായ കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമായി. പൂഞ്ഞാർ എം.എൽ.എയും ക്ലബ്ബ് അംഗവുമായ എം. ജെ. സെബാസ്റ്റ്യൻ, പദ്ധതിയുടെ രേഖകൾ പ്രോജക്റ്റ് ചെയർമാൻ റോട്ടേറിയൻ ബിജു സ്കറിയക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.



ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് റോട്ടേറിയൻ ഡെന്നി ജോസ് അധ്യക്ഷത വഹിച്ചു. ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ് റോട്ടേറിയൻ ബാബു സ്കറിയ, ക്ലബ്ബ് സെക്രട്ടറി റോട്ടേറിയൻ വിൽസൺ, പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർ റോട്ടേറിയൻ ജോൺ ഡാനിയൽ, അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ ജോസ് കോക്കാട്ട്, റവന്യൂ ഡിസ്ട്രിക്റ്റ് ഡയറക്ടർ റോട്ടേറിയൻ അരുൺ സെബാസ്റ്റ്യൻ, അരുൺ കുര്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments