ഈരാറ്റുപേട്ട . മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിപ്പുകാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് ഈ സ്കൂളിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സിക്കും പ്ലസ് ടൂ വിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും നൽകുന്ന അക്കാദമിക് അവാർഡ് ദാനവും ഗിഫ്റ്റ് വിതരണവും ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ മാനേജർ എം.കെ. അൻസാരി അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ പി.പി. താഹിറ സ്വാഗതം പറഞ്ഞു.
എം. ഇ റ്റി ചെയർമാൻ പ്രൊഫ എം.കെ.ഫരീദ് , ഡയമണ്ട് ജൂബിലി കമ്മിറ്റി ചെയർമാൻ ഡോ. എം.എ.മുഹമ്മദ്, പി.ടി.എ. പ്രസിഡൻ്റ് ലാലി പി.വി, ഷിനുമോൾ കെ.എ. എന്നിവർ സംസാരിച്ചു. ആദിലക്ഷ്മി ഗസൽ ആലപിച്ചു. ഹെഡ് മിസ്ട്രസ് എം.പി.ലീന നന്ദിയും പറഞ്ഞു
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments