Latest News
Loading...

പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും



DYFI ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള 
പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാകും. വ്യാഴം രാവിലെ സ. പുഷ്പൻ നഗറിൽ ചെരുന്ന പ്രതിനിധി സമ്മേളനത്തിൽ 43 ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 347 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ ഒൻപതിന് രജിസ്ട്രേഷനാട് കൂടിയാകും തുടക്കം. സമ്മേളന നടപടികളുടെ നിയന്ത്രണത്തിന് വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത ശേഷം സമ്മേളന നഗറിൽ പതാക ഉയർത്തും. 

തുടർന്ന് രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രതിനിധി സമ്മളനം ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്യും. 
ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.




.സംസ്ഥാന ഭാരവാഹികളായ എം ഷാജർ, ആർ ശ്യാമ, ഡോ. ഷിജുഖാൻ എന്നിവരും പങ്കെടുക്കും.  വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി കമ്മിറ്റിയംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. മഹേഷ്ചന്ദ്രൻ അധ്യക്ഷനാകും. അഡ്വ. റെജി സഖറിയ, ഗായത്രിവർഷ എന്നിവർ സംസാരിക്കും. പ്രതിനിധി സമ്മേളനം 10നും തുടരും.




11ന് വൈകിട്ട് നാലിന് കെഎസ്ആർടിസി ജങ്ഷനിൽനിന്ന് യുവജന റാലി ആരംഭിക്കും. ജില്ല കേന്ദ്രീകരിച്ച് നടത്തുന്ന റാലിയിൽ പതിനായിരത്തിൽപരം പ്രവർത്തകർ പങ്കെടുക്കും. തുടർന്ന് സ. എ വി റസ്സൽ നഗറിൽ (കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്) ചേരുന്ന പൊതുസമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്യും. സമ്മേളനശേഷം കോഴിക്കോട് ഫ്ലോട്ടിംങ് തീയറ്റർ അവതരിപ്പിക്കുന്ന മിസ- നാടകവും ഉണ്ടാകും.

   





Post a Comment

0 Comments