Latest News
Loading...

ഈരാറ്റുപേട്ടയിൽ പ്രിയദർശിനി സർവീസുകൾക്ക് പ്രൗഢമായ തുടക്കം




പ്രിയദർശിനി സൗജന്യയാത്രയ്ക്ക്   ഈരാറ്റുപേട്ടയിൽ പ്രൗഢമായ തുടക്കം. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിച്ച ഉടൻ തന്നെ പ്രാദേശിക തലത്തിലും മെസേജ് എത്തി പ്രവർ ത്തനങ്ങൾ തുടങ്ങി. ഈരാറ്റുപേട്ട ഡിപ്പോയിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ: വി.പി നാസർ ആദ്യ യാത്രക്കാരിക്ക് ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.




ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ മോഹൻദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആർ, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ, തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് അഡ്വ. ജോമോൻ ഐക്കര,തോമസ് കുട്ടി മൂന്നാന പളളിൽ,


അഡ്വ.സതീശ് കുമാർ, കെ.എ. മുഹമ്മദ് ഹാഷിം, തോമസ് കുട്ടി, സാബു പ്ലാത്തോട്ടം, പി.എച്ച്. നൗഷാദ്, ഹസീബ് വെളിയത്ത്, റോയി തുരുത്തിയിൽ ,ഷിയാസ് മുഹമ്മദ്, അനസ് നാസർ  തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരും വിവിധ രാഷ്ട്രീയ നേതാക്കളും തൊഴിലാളി സംഘടനാ പ്രവർത്തകരുമുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments