പാലാ നഗരസഭാ ഭരണപ്രതിസന്ധി തീര്‍ക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങളും ലക്ഷ്യംകാണാതെ പ്രതിസന്ധിയില്‍. ഇന്ന് കൗണ്‍സിലര്‍മാരെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും സ്വതന്ത്ര മുന്നണിയുമായുള്ള ഒത്തുതീര്‍പ്പിനില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. വിട്ടുവീഴ്ചകള്‍ക്ക് തയാറാകാത്ത ബിജു മാത്യൂസിന്റെ നിലപാടും നേതൃത്വത്തിന് കല്ലുകടിയാകുന്നുണ്ട്. നേതൃത്വമെടുക്കുന്ന തീരുമാനം കൗണ്‍സിലര്‍മാര്‍ അംഗീകരിക്കണം എന്ന് നേതാക്കള്‍ പറഞ്ഞെങ്കിലും രാജിവച്ചാലും വഴങ്ങില്ല എന്നാണ് നിലപാട്.
അതിനിടെ പ്രതിപക്ഷം നോട്ടീസ് നല്കിയ അടിയന്തിര കൗണ്‍സില്‍ യോഗം ബുധനാഴ്ച നടന്നേക്കും. ഇത്തരത്തില്‍ ആവശ്യപ്പെടുന്ന പക്ഷം 7 ദിവസത്തിനുള്ളില്‍ യോഗം വിളിക്കണമെന്നാണ് ചട്ടം. അല്ലാത്തപക്ഷം നോട്ടീസ് നല്കിയവര്‍ക്ക് ചേര്‍ന്ന് തീരുമാനമെടുക്കാം. 7 ദിവസം തികയുന്ന ബുധനാഴ്ച യോഗം ചേര്‍ന്ന് ഓട്ടോസ്റ്റാന്‍ഡ് വിഷയം ചര്‍ച്ചചെയ്യും.
യോഗത്തില്‍ പങ്കെടുത്ത് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജു മാത്യൂസ് സമ്മതിക്കാതെ വന്നതോടെ നേതാക്കള്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയതായുമാണ് ലഭിക്കുന്ന വിവരം. വിപ്പ് കൊടുക്കുമെന്ന് നേതൃത്വം പറയുമ്പോള്‍, സ്വതന്ത്ര കൂട്ടായ്മയ്ക്ക് വേണ്ടി കോണ്‍ഗ്രസ് സ്വന്തം കൗണ്‍സിലര്‍ക്ക് വിപ്പ് നല്കുന്ന വിരോധാഭാസവുമുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments