തുടർച്ചയായ അപകടങ്ങൾക്ക് വഴിയൊരുക്കി പാലാ ഏറ്റുമാനൂർ റോഡിലെ മുത്തോലി ജംഗ്ഷൻ. കഴിഞ്ഞദിവസം ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായ അതേ ഡിവൈഡറിൽ കാർ ഇടിച്ചു കയറി. ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടത്തിൽ തകർന്ന ഡിവൈഡർ പുനഃസ്ഥാപിച്ച് ദിവസങ്ങൾക്കുള്ളിൽ ആണ് വീണ്ടും അപകടം ഉണ്ടായത്. സിമൻറ് ചെയ്ത് നന്നാക്കിയ ഭാഗം വീണ്ടും അതേപടി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
ദീർഘവീഷണം ഇല്ലാതെയും അശാസ്‌ത്രീയമായും ഉള്ള റോഡ് നിർമ്മാണത്തിൻ്റെ നേർക്കാഴ്ച്ചയായാണ് മുത്തോലി ജംഗ്ഷനെ നാട്ടുകാർ വിശേഷിപ്പിക്കുന്നത്. സ്ഥിരമായി വാഹനങ്ങൾ ഇടിച്ച് കയറി അപകടമുണ്ടാകുന്ന ഇടമായി മാറിയിരിക്കുകയാണ് പാലാ ഏറ്റുമാനൂർ റോഡിലെ മുത്തോലി ജംഗ്ഷൻ. കയറ്റവും വളവും എല്ലാം കൂടുതൽ അപകടങ്ങൾക്കിടക്കുന്നു. എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ തിരക്ക് കൂടിയാകുമ്പോൾ പ്രദേശത്ത് കൂടുതൽ ശാസ്ത്രീയമായ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യമാണ് ഉയരുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




1 Comments