Latest News
Loading...

പാലാ കെഎസ്ആർടിസി ഡിപ്പോയിൽ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം



സ്ത്രീകളുടെ യാത്രാ ചെലവ് കുറയ്ക്കുക എന്നതിനപ്പുറം അവളുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കുക എന്ന മഹത്തായ ലക്ഷ്യമാണ് യുഡിഎഫ് സർക്കാരിൻറെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു. ഡിസിസി സെക്രട്ടറി സിറ്റി രാജന്റെ സാന്നിധ്യത്തിൽ പാലാ കെഎസ്ആർടിസി ഡിപ്പോയിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. 



ഒരു സ്ത്രീ എന്ന നിലയിൽ താൻ ഏറെ അഭിമാനിക്കുന്ന നിമിഷമാണ് ഇതെന്നും എല്ലാ സ്ത്രീകളുടെയും പേരിൽ മുഖ്യമന്ത്രി വി ഡി സതീശന് നന്ദി പറയുന്നു എന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു. തുടർന്ന് ആദ്യ ടിക്കറ്റ് വിതരണവും ചെയർപേഴ്സൺ നിർവഹിച്ചു.

ചടങ്ങിൽ കോൺഗ്രസിന്റെ മുൻ കൗൺസിലർ ആനി ബിജോയി,ആലീസ് കാപ്പൻ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ജോഷി വട്ടക്കുന്നേൽ ,പൗരാവകാശ സമിതി പ്രസിഡൻറ് ജോയി കളരിക്കൽ,പ്രശാന്ത് പാലാ ,റീത്താമ്മ ജോർജ്,ഷിമ്മി ജോർജ്  j t o അശോക് കുമാർ V  കൃഷ്ണൻ നായർ mp   പ്രശാന്ത് പാലാ  ജ്യോതിലക്ഷ്മി. തങ്കച്ചൻ മുളങ്കുന്നം  തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments