Latest News
Loading...

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീതിക്കും അഭിമാനത്തിനും വേണ്ടി മാത്രമായിരിക്കും ഈ പോരാട്ടം. കോണ്‍ഗ്രസ് കൗണ്‍സിലർമാർ



കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലും  പാലാ നഗര സഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലേര്‍ഴ്സിനെ കേന്ദ്രീകരിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലേര്‍ഴ്‌സ് അറിയിച്ചു . കേരള കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തമ്മില്‍ തല്ലിക്കാനും ലക്ഷ്യമിട്ടുള്ളതുമാണ്. തങ്ങള്‍ എല്ലാവരും ഹൃദയത്തിലും രക്തത്തിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന സജീവ പ്രവര്‍ത്തകരാണെന്ന് കൌണ്‍സിലേര്‍ഴ്‌സ് വ്യക്തമാക്കി. 





പാര്‍ട്ടിയുടെ നന്മയും അണികളുടെ പൊതു ജന വികാരവുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. സാധാരണക്കാരായ കോണ്‍ഗ്രസ് അണികളുടെ ആവശ്യങ്ങളും വികാരങ്ങളും ഇതിനോടകം തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണവും അര്‍ഹമായ നീതിയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് അഭിമാനം കാക്കാനാണ് തങ്ങള്‍ നിലകൊള്ളുന്നത് അല്ലാതെ സ്ഥാനമാനങ്ങള്‍ക്ക് അല്ല.




പാലാ നഗരസഭയിലെ യുഡിഫിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ ത്യാഗത്തിന്റെ ഫലമാണ് പാലാ നഗരസഭയിലെ ഭരണം ഇതുവരെ മുന്നോട്ടു നയിച്ചത്. സാധാരണക്കാരായ കോണ്‍ഗ്രസുകാരുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന യാതൊരുവിധ നിലപാടുകളും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പക്ഷെ പാലായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീതിക്കും അഭിമാനത്തിനും വേണ്ടി മാത്രമായിരിക്കും ഈ പോരാട്ടം പാലാ നഗര സഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലോര്‍സ് പ്രസ്താവനയിലൂടെ അറിയിച്ചു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments