Latest News
Loading...

ഓട്ടോസ്റ്റാന്‍ഡ്. നഗരസഭ പോലീസില്‍ പരാതി നല്കി




കൊട്ടാരമറ്റത്ത് നഗരസഭാ വക സ്ഥലത്ത് ഓട്ടോസ്റ്റാന്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നഗരസഭ പോലീസില്‍ പരാതി നല്കി. നഗരസഭയുടെ അനുമതിയില്ലാതെ സ്ഥാപിച്ച സ്റ്റാന്‍ഡും ബോര്‍ഡുകളും നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭാ സെക്രട്ടറി പാലാ എസ്എച്ചഒയ്ക്ക് പരാതി നല്കിയത്. 



ഇന്നലെ നഗരസഭാ സെക്രട്ടറിയുടെ പിതാവ് മരണപ്പെട്ടതുമായി ബന്ധപ്പട്ട് ഉദ്യോഗസ്ഥരും നഗരസഭാ ഭരണ ചുമതലയുള്ളവരും കോട്ടയത്തായിരുന്ന സമയത്താണ് ഈ കൈയ്യേറ്റം നടന്നത്. ഇന്ന് ഉച്ചയോടെ സംസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങിവരുന്ന സമയത്താണ് ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള കൗണ്‍സിലേഴ്‌സും മുനിസിപ്പല്‍ ഉദ്യോഗ്സ്ഥരും ഇക്കാര്യങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി , കൈയ്യേറിയ സ്ഥലത്ത് ഓട്ടോയുമായി കിടന്ന ഓട്ടോക്കാരോട് സ്ഥലം ഒഴിഞ്ഞു തരണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു.


എന്നാല്‍ ഓട്ടോക്കാര്‍ ഇതിന് തയാറായില്ലെന്നും കൊട്ടാരമറ്റം വാര്‍ഡ് കൗണ്‍സിലറായ  ബിജു മാത്യൂസിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും , നഗരസഭ എന്തു നടപടിക്ക് മുതിര്‍ന്നാലും ബിജു മാത്യൂസ് അത് കൈകാര്യം ചെയ്തു കൊള്ളാമെന്ന് ഉറപ്പും നല്‍കിയിട്ടുണ്ടെന്നും പറഞ്ഞതായി പറയപ്പെടുന്നു. 



അതേസമയം, പാലാ തെക്കേരയിലെ ഓട്ടോക്കാരും സ്റ്റാന്‍ഡ് ആവശ്യപ്പെട്ടതായി കൗണ്‍സിലര്‍ ബിജു പുളിക്കക്കണ്ടം പറഞ്ഞു. കൊട്ടാരമറ്റത്ത് ചെയ്ത പോലെ , തെക്കേക്കരയിലെ 50 ലധികം ഓട്ടോകള്‍ക്ക് , തെക്കേക്കര മുനിസിപ്പല്‍ കോംപ്ലക്‌സില്‍ സ്റ്റാന്‍ഡ് നുവദിക്കണം എന്നാണാവശ്യം. ആവശ്യം നിരാകരിച്ചാല്‍ അവരും ബലമായി കോപ്ലക്‌സ് മൈതാനത്ത് സ്റ്റാന്‍ഡ് ആക്കി മാറ്റുമെന്നും പറയുന്നു.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അടിയന്തിര യോഗം കൂടുമെന്നും ബിജു വ്യക്തമാക്കി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments