അഗ്രി ഓറിയന്റഡ് ടൂറിസം പദ്ധതി ഉൾപ്പെടെയുള്ള കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിനും പുരോഗതിക്കും ഈ സർക്കാർ ഊന്നൽ നൽകും. M.J. സെബാസ്റ്റ്യൻ MLA. പനയ്ക്കപ്പാലം RPS നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു MLA. പുതിയ സർക്കാരിൻറെ സാമ്പത്തിക നയത്തിന്റെ ഭാഗമായി ആഗ്രോ ഓറിയന്റഡ് ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ കാർഷിക മേഖലയിൽ സമഗ്രമായ പുരോഗതിയും സാമ്പത്തിക സുസ്ഥിരതയും ഉറപ്പുവരുത്തും. പശ്ചിമഘട്ടം ഉൾപ്പെടുന്ന ടൂറിസം മേഖലയെയും അതിനോട് അനുബന്ധിച്ചുള്ള കോട്ടയം ഇടുക്കി ജില്ലകൾ ഉൾപ്പെടെയുള്ള മേഖലയെയും കൂടാതെ വയനാട് മേഖലയെയും കാർഷിക മേഖല മൊത്തത്തിലും ഒരു പ്രത്യേക ഡെസ്റ്റിനേഷനായി മാർക്ക് ചെയ്തുകൊണ്ടുള്ള ഒരു വികസന തന്ത്രമാണ് ഈ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
നിലവിലുള്ള കൃഷിരീതികളിൽ മാറ്റം മാറ്റം വരുത്തണം. പഴവർഗ കൃഷി ഉൾപ്പെടെയുള്ള നൂതന കൃഷികൾ ആരംഭിക്കണം. കൃഷി ഉൽപ്പന്നങ്ങളെ വേയർഹൗസുകളിൽ ശീതീകരിച്ച് സൂക്ഷിക്കുകയും വാല്യൂ ആഡഡ് പ്രോഡക്റ്റ്സ് ഉൾപ്പെടെയുള്ള പദ്ധതികളെ ഒരു ഫാസ്റ്റ് ട്രാക്കിൽ കൊണ്ടുവന്ന് വ്യത്യസ്തമായ ഒരു വികസന തന്ത്രം ഗവൺമെൻറ് ആവിഷ്കരിക്കും. അതിനായി കാർഷിക മേഖല സമഗ്രമായി വിലയിരുത്തുകയും കർഷകരുടെ അഭിപ്രായം തേടുകയും ഒരു കാർഷിക നയം രൂപീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments