Latest News
Loading...

കടനാട് സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം



എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കടനാട് സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം നടന്നു.. കടനാട് സെന്റ്.അഗസ്റ്റിൻസ് ചർച്ച് പാരിഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലാലി സണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്തു. 



.പ്രസ്തുത സമ്മേളനത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സിവിൽ സർവീസ് റാങ്ക് ഹോൾഡറുമായ കുമാരി.സ്മിത സാബു മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി ആദരിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ ജയ്മോൻ നടുവിലെകുറ്റ്, അധ്യാപക പ്രതിനിധി സി. സ്റ്റാർലറ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു.



ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ പ്രതിനിധികളായി കുമാരി. മരിയറ്റ് ജോമോൻ, കുമാരി സിയ മറിയം രാജേഷ് എന്നിവരും സംസാരിച്ചു. സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ സെബാസ്റ്റ്യൻ. എ. തെരുവിൽ സ്വാഗതം ആശംസിക്കുകയും, ഹെഡ്മാസ്റ്റർ ശ്രീ അജി വി ജെ കൃതജ്ഞത അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments