ഈരാറ്റുപേട്ടയിൽ ഇളപ്പുങ്കലിൽ വീട്ടിൽ നിന്നും പതിനായിരം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റും കണ്ടെടുത്തു. ഈരാറ്റുപേട്ട പീടികതാഴത്ത് മുഹമ്മദ് റസാക്ക് (46) ആണ് പിടിയിലായത്. ഈരാറ്റുപേട്ട പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു വീട്ടിൽ പരിശോധന നടത്തിയത്..
കണ്ടെടുത്തവയിൽ വ്യാജ നിരോധിത പുകയില ഉൽപ്പന്നങ്ങളും ഉണ്ട്..വീടിന്റെ ടെറസിൽ നിന്നും, ഉള്ളിൽ നിന്നുമായി 16 ചാക്കുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments