മേലുകാവ്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കരസ്ഥമാക്കിയ മേലുകാവ് പഞ്ചായത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി യൂത്ത് കോൺഗ്രസ് മേലുകാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ മേലുകാവ് മറ്റം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അനുമോദന യോഗം സംഘടിപ്പിച്ചു. മേലുകാവ് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ അനുമോദനവും ഉപഹാര വിതരണവും നടത്തി.
.സമ്മേളനം യൂത്ത് കോൺഗ്രസ് പാലാ നി. മണ്ഡലം സെക്രട്ടറി ജെയിംസ് സാമുവേലിൻ്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു.മുഖ്യപ്രഭാഷണം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി നിർവഹിച്ചു.
കരിയർ ഗൈഡ് മനോജ് റ്റി.ബെഞ്ചമിൻ സെമിനാർ നയിച്ചു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മികവ് അംഗീകരിക്കുകയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. വിവിധ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments