കോട്ടയം ജില്ലാ പഞ്ചായത്തുവക കോഴ സംസ്ഥാന വിത്തുല്പ്പാദനകേന്ദ്രത്തില് ഞാറുനടീല് ഇനി ഉഷാറാകും. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില് ഉള്പ്പെടുത്തി സംസ്ഥാന വിത്തുല്പ്പാദന കേന്ദ്രത്തിന് നല്കിയ ഞാറുനടീല് യന്ത്രം ഉപയോഗിച്ച് ഞാറുനടുന്നതോടെയാണ് ഞാറുനടീല് ഉഷാറാകുന്നത്. നിലവില് ഒരേക്കര് സ്ഥലം ഞാറുനടുന്നതിന് 10 തൊഴിലാളികളുടെ രണ്ടുദിവസത്തെ ജോലിയായിരുന്നു ആവശ്യമുണ്ടായിരുന്നതെങ്കില് അഞ്ചേക്കര് സ്ഥലം ഒരുദിവസം കൊണ്ട് ഞാറുനടീല് യന്ത്രം ഉപയോഗിച്ച് ഞാറുനടുവാന് സാധിക്കുന്നതാണ്. കൂടാതെ സീഡ് ഫാമിന്റെ ഉപയോഗത്തിനു പുറമെ പാടശേഖരസമിതികള്ക്കും വ്യക്തികള്ക്കും ഈ യന്ത്രം വാടകയ്ക്ക് നല്കുന്നതിനും സാധിക്കുന്നതാണ്.
ഞാറുനടീല് യന്ത്രം സീഡ് ഫാമിന് കൈമാറുന്നതിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന കര്മ്മം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ഗ്രേസി കരിമ്പന്നൂര് നിര്വഹിച്ചു. ഞാറുനടീല് യന്ത്രത്തിന്റെ പ്രവര്ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ്മോന് മുണ്ടയ്ക്കല് നിര്വഹിച്ചു. യോഗത്തില് ജില്ലാ പഞ്ചായത്ത് മെമ്പര് ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര് മിനി മത്തായി, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാണി,
പ്രിന്സിപ്പല് കൃഷി ആഫീസര് ജോ ജോസഫ്, കൃഷി ഡപ്യൂട്ടി ഡയറക്ടര് റെജി ജി.വി., ഫാം സൂപ്രണ്ട് മഞ്ജുദേവി, ഗ്രാമപഞ്ചായത്ത് മെമ്പര്മാരായ ജോര്ജ് ജെ. ചെന്നേലി, അഡ്വ. എസ്.കെ. ശശികുമാര്, സാം പയനാപള്ളി, ഫാം കൗണ്സില് യൂണിയന് പ്രതിനിധികളായ സണ്ണി ചിറ്റക്കോടം, സദാനന്ദ ശങ്കര്, തൃഗുണസെന് എന്നിവര് പ്രസംഗിച്ചു
വാട്സ്ആപ് ചാനലില് അംഗമാകാന് ഇവിടെ ക്ലിക് ചെയ്യൂ




0 Comments