Latest News
Loading...

കെ.എസ്.കെ.ടി.യു പൂഞ്ഞാർ തെക്കേക്കര മേഖലാ സമ്മേളനം നടന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു



 കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കുന്നോന്നി വി.എസ്. നഗറിലെ സാംസ്‌കാരിക നിലയത്തിൽ നടന്ന പ്രതിനിധി സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വി.എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു പഞ്ചായത്ത് പ്രസിഡന്റ് പി.വി. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു) പൂഞ്ഞാർ തെക്കേക്കര മേഖലാ സമ്മേളനത്തോടനുബന്ധിച്ച് മേഖല പ്രസിഡന്റ് പി.വി. ജോസഫ് പതാക ഉയർത്തി. തുടർന്ന് പ്രവർത്തകർ പ്രകടനമായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

കുന്നോന്നി വി.എസ്. നഗറിലെ സാംസ്‌കാരിക നിലയത്തിൽ നടന്ന പ്രതിനിധി സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വി.എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു പഞ്ചായത്ത് പ്രസിഡന്റ് പി.വി. ജോസഫ് അധ്യക്ഷത വഹിച്ചു.



സി.പി.ഐ.(എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി കെ. ശശീന്ദ്രൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ സാനു, സുജിത്ത് പി.സി., കെ.എസ്.കെ.ടി.യു ഏരിയ പ്രസിഡന്റ് ബിനോയി ടി. മാത്യു, വൈസ് പ്രസിഡന്റ് പി.ആർ ബാലജി, കമ്മറ്റി അംഗം രത്നാകരൻ നായർ, പഞ്ചായത്ത് സെക്രട്ടറി രാജി വിജയൻ, കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.


സമ്മേളനത്തിൽ സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും ഭാവി പ്രവർത്തന പരിപാടികളും ചർച്ച ചെയ്തു. മേഖലയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി.വി. ജോസഫ് (തങ്കച്ചൻ), വൈസ് പ്രസിഡന്റ് സന്തോഷ് കെ.വി., സെക്രട്ടറി രാജി വിജയൻ, ജോയിന്റ് സെക്രട്ടറി സുജ ജേക്കബ്, ട്രഷറർ അരുണിമ സുജിത്ത് എന്നിവരെയും ഏഴംഗ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments