രാജ്യത്ത് കഫ് സിറപ്പ് അടക്കം ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കില്ല. എല്ലാ സിറപ്പുകള്‍ക്കും ഇത് ബാധകമാകും. വ്യാജ കഫ് സിറപ്പുകള്‍ കഴിച്ച് നിരവധി കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് നടപടി. നല്കിയാല്‍ നിയമവിരുദ്ധമാകും. 1945-ലെ റഗുലേഷന്റെ പിന്തുടര്‍ച്ചയായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. ഇതോടെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും വെറുതെ വാങ്ങാനുള്ള സാധ്യത ഇല്ലാതായി.
അതേസമയം, ഈ രീതി ശരിയല്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. വ്യാജമരുന്നുകളെ നിയന്ത്രിക്കാനാണ് ശ്രമം വേണ്ടത്. ചുമയ്ക്ക് പൊതുവെ മെഡിക്കല്‍ സ്റ്റോറുകളിലെത്തി കഫ് സിറപ്പ് വാങ്ങുന്ന രീതി തടയുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ആന്റി ബയോട്ടിക്കുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് കുറിപ്പടി നിര്‍ബന്ധമാക്കിയിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments